എന്ത് കൊണ്ട് കറൻസി ധാരാളം അച്ചടിക്കുന്നില്ല

എന്തുകൊണ്ടാണ് പണം ധാരാളം അച്ചടിക്കാത്തത്. പലപ്പോഴും തമാശയാണെങ്കിലും നമ്മൾ പറയാറുണ്ട് വീട്ടിൽ ഒരു നോട്ട് അടിക്കുന്ന മെഷീൻ വെച്ചാൽ എളുപ്പമാകും. എന്നാൽ ഇത്തരത്തിൽ നിരവധി പണം പണം അച്ചടിച് ഇറക്കിയാൽ ഉണ്ടാകുന്ന ഭവിഷത്ത് അറിയുമോ. ഇന്ത്യക്ക് സ്വന്തമായി നോട്ടടിക്കുന്ന രണ്ട് സ്ഥാപനങ്ങൾ ആണുള്ളത് ഒന്നു ആർബിഐ അതുപോലെ ഗവൺമെൻറ് ഓഫ് ഇന്ത്യ. പ്രധാനമായും നാല് നോട്ടടിക്കുന്ന സെൻററുകൾ ആണ് ഇതിൻറെ മേൽനോട്ടത്തിൽ നടന്നു പോകുന്നത്. എന്തുകൊണ്ട് സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഇത്തരത്തിൽ നോട്ട് അടിച്ചുകൊണ്ട് ജനങ്ങൾക്ക് നൽകിയാൽ എന്നുള്ള സംശയങ്ങൾ ഉള്ളവരുണ്ട്.

ഈ സംശയം സാധാരണ ജനങ്ങളിൽ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ഇതിനുമുമ്പ് കറൻസിനോട്ടുകൾ കുറിച്ചുള്ള ചരിത്രങ്ങളെ കുറിച് ബോധവാൻ ആയിരിക്കണം. ആദ്യകാലങ്ങളിൽ ബാർട്ടർ സിസ്റ്റം പോലുള്ളവ ഉപയോഗിച്ചാണ് കൊടുക്കൽവാങ്ങലുകൾ നടന്നിരുന്നത്. അതായത് ചക്ക കൊടുത് മാങ്ങ വാങ്ങുക എന്നിങ്ങനെ. എന്നാൽ സമൂഹത്തിൻറെ വളർച്ചയ്ക്കനുസരിച്ച് ഇത്തരത്തിലുള്ള ബാർട്ടർ സിസ്റ്റം പരാജയപ്പെടാൻ തുടങ്ങിയപ്പോഴാണ് സ്വർണ്ണം വെള്ളി പോലുള്ളവ കൊണ്ട് സാധനങ്ങൾ വാങ്ങാനും വിൽക്കാനും തുടങ്ങിയത്.

കുറച്ചുകാലം കഴിഞ്ഞപ്പോൾ ഈ സിസ്റ്റത്തിനു ന്യൂനതകൾ കണ്ടെത്താൻ തുടങ്ങി. അതിനാൽ ഒരു ചാക്ക് സ്വർണം അല്ലെങ്കിൽ എത്ര മൂല്യമുള്ള സ്വർണ്ണം എൻറെ കയ്യിൽ ഉണ്ട് എന്നുള്ള ഒരു മുദ്രപത്രം വെച്ചാണ് പിന്നീട് ഇടപാടുകൾ നടന്നത്. അല്ലെങ്കിൽ സ്വർണം മുഴുവനായി ചുമന്നുകൊണ്ടു വേണം കച്ചവടത്തിനായി നടക്കേണ്ടത്. ഈ പേപ്പറിൻറെ ഉടമസ്ഥൻ ആയിരിക്കും പറയപ്പെടുന്ന ചാക്ക് സ്വർണ്ണത്തിൻറെ ഉടമസ്ഥൻ. ഇവിടെ നിന്നാണ് യഥാർത്ഥത്തിൽ കറൻസിയുടെ തുടക്കം ആരംഭിക്കുന്നത്.

1956 വരെ ഇന്ത്യയിൽ തന്നെ ഇത്തരത്തിലുള്ള സംവിധാനങ്ങളായിരുന്നു. അതായത് ഒരു നിശ്ചിത കറൻസി പ്രിൻറ് ചെയ്യുന്നുണ്ടെങ്കിൽ അത്രെയും തുകയുടെ അളവിൽ സ്വർണ്ണം കയ്യിൽ ഉണ്ടായിരിക്കേണ്ടതുണ്ട്. എന്നാൽ 1956 ന് ശേഷം ഫിയറ്റ് കറൻസി എന്ന രീതി ഇന്ത്യ ഏറ്റെടുക്കുകയും ചെയ്തു. ലോകത്തിലുള്ള എല്ലാ രാജ്യങ്ങളും ഈ കറൻസിയാണ് ഉപയോഗിച്ചുവരുന്നത്. മിനിമം റിസർവ് 200 കോടി ഉണ്ടെങ്കിൽ നമുക്ക് എത്ര നോട്ട് വേണമെങ്കിലും അടിച്ചിറക്കാൻ സാധിക്കുന്നതാണ്. പിന്നെ എന്തുകൊണ്ടാണ് ജനങ്ങൾക്ക് പണം വിതരണം ചെയ്യാത്തത്. പണം പ്രിൻറ് ചെയ്യുന്നതിന് ഒരു തിയറി ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് താഴെ വീഡിയോ കാണുക

Leave a Reply