ലഭിക്കുന്ന ശമ്പളം കൊണ്ട് എങ്ങനെ സമ്പന്നൻ ആകാം

നിങ്ങളുടെ മാസവരുമാനം ഉപയോഗിച്ച് എങ്ങനെ സമ്പന്നൻ ആകാം. പലപ്പോഴും ലഭിക്കുന്ന വരുമാനം നമ്മുടെ കരങ്ങളിൽ നിൽക്കാതെ തന്നെ പെട്ടെന്ന് ചെലവാക്കുകയും ചെയ്യുന്നുണ്ട്. ശമ്പള പരിഷ്കരണം ഉണ്ടായിട്ടുണ്ടെങ്കിലും മാസ വരുമാനത്തിന് ചെലവിൽ ഗണ്യമായ വ്യത്യാസം ഒന്നും ഉണ്ടാകുന്നില്ല എങ്കിൽ പ്രധാനമായും ചെയ്യേണ്ടത് ഒരു ബജറ്റ് തയ്യാറാക്കി അത് നടപ്പിൽ വരുത്തുക എന്നുള്ളതാണ്. വിവരിക്കാൻ പോകുന്ന ബജറ്റുകൾ അതുപോലെതന്നെ ബിസിനസ് നടത്തുന്ന വ്യക്തികൾക്കും ഇതുപോലെ നിരവധി ഇഎംഐ അതുപോലെ കുറി എന്നിങ്ങനെ അടവ് മാത്രം ഉണ്ടാകുന്നു.

എന്നാൽ ഇതിൽ നിന്നെല്ലാം മോക്ഷം ലഭിക്കാനുള്ള ഒരു വിദ്യയാണ് വിവരിക്കാൻ പോകുന്നത്. പ്രധാനമായും ഒരു വരുമാനം ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ്. ഒരു ബിസിനസ് നടത്തുന്ന വ്യക്തി 50,000 അല്ലെങ്കിൽ 60,000 രൂപ മാറ്റിവയ്ക്കാൻ ശ്രമിക്കുക. അതിൽനിന്നാണ് പറയാൻ പോകുന്ന ബജറ്റിന് ക്രമീകരിക്കേണ്ടത്. എന്നാൽ സാധാരണ ജോലിചെയ്യുന്ന മാസ വരുമാനം ലഭിക്കുന്ന വ്യക്തികൾക്ക് മേൽപ്പറഞ്ഞ രൂപത്തിൽ മാറ്റിവയ്ക്കുന്ന രീതിയല്ല നിങ്ങളുടെ ശമ്പളത്തിൽ നിന്ന് തന്നെയാണ് ബജറ്റ് ക്രമീകരിക്കുന്നത്.

എങ്ങനെ സാമ്പത്തികമായ ഒരു സ്വാതന്ത്ര്യം നേടിയെടുക്കാം എന്നുള്ളതാണ് ഈ വിവരണത്തിലൂടെ പറയാൻ പോകുന്നത്. പ്രധാനമായും ആറുമാസത്തെ ചെലവുകളെ ആദ്യം തന്നെ മാറ്റിവയ്ക്കാൻ ശ്രമിക്കുക. അതിന് എമർജൻസി ഫണ്ട് എന്ന് പറയപ്പെടും. ഉദാഹരണത്തിന് ഒരു ലക്ഷം ശമ്പളം കിട്ടുന്ന വ്യക്തിക്ക് മാസം 50000 രൂപ ചെലവ് ആണെങ്കിൽ ആറുമാസത്തേക്ക് മൂന്നു ലക്ഷം രൂപ മാറ്റിവയ്ക്കാൻ ശ്രമിക്കുക. തുടക്കത്തിൽതന്നെ 300000 മാറ്റിവയ്ക്കാൻ സാധിച്ചില്ലെങ്കിൽ എങ്ങനെ എമർജൻസി ഫണ്ട് മാറ്റിവയ്ക്കുന്നതിനു വേണ്ടി പ്രയത്നിക്കുക.

സ്വാഭാവികമായിട്ടും പണം കയ്യിലുള്ളപ്പോൾ ചെലവാക്കാൻ സാധ്യതയുള്ളതിനാൽ ബാങ്കിൽ മന്ത്‌ലി സ്വൈപ്പിങ് ഡെപ്ത് എമൗണ്ട് എന്നതിലേക്ക് മാറ്റിവയ്ക്കുക. ശേഷം നിങ്ങൾ ഉദ്ദേശിക്കുന്ന ആറുമാസത്തെ ചെലവ് എത്തിക്കുന്നത് വരെ പ്രയത്നിക്കുക. അതിനാൽ കരണ്ട് ബില്ല് മുതലായ അടിസ്ഥാനപരമായ ചെലവ് ശമ്പളത്തിൽനിന്ന് 55 ശതമാനം മാത്രം മാറ്റിവെക്കുക. ഉദാഹരണത്തിന് ഒരു ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന വ്യക്തി 55,000 രൂപ അടിസ്ഥാന ചെലവുകൾക്ക് വേണ്ടി മാറ്റി വെക്കുക. അതിൽ കൂടാൻ ഒരിക്കലും അനുവദിക്കരുത്.

Leave a Reply