കഴിഞ്ഞ ദിവസം ഡോ. ഷിനു ശ്യാമളൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണു ഈ വാർത്ത ട്രെൻഡിങ്ങിൽ കയറിയത്. നമ്മുടെയൊക്കെ വീടുകളിൽ കുട്ടികൾ കളിക്കുന്നത് മിക്കപ്പോഴും നമ്മുടെ ശ്രദ്ധയിൽ പെടാതെ പോകാറുണ്ട്. ഇന്നത്തെ സമൂഹത്തിൽ സ്വന്തം വീടിനുള്ളിൽ ആയതുകൊണ്ട് തന്നെ കുട്ടികളെ മതിയായ രീതിയിൽ ആരും തന്നെ ശ്രദ്ദിക്കാറില്ല. എന്നാൽ കൊച്ചു കുട്ടികളെ സംബന്ധിച്ച് ഓരോ വസ്തുക്കളും അതിന്റെ ഉപയോഗവും അറിയണമെന്നില്ല. അതുകൊണ്ട് തന്നെ വളരെ ചെറിയ വസ്തുക്കളെ വിഴുങ്ങാനുള്ള സാധ്യത കൂടുതലാണ്.
രക്ഷിതാക്കളുടെ ശ്രദ്ധയിൽ പെടാതെ ഇത്തരം സാഹചര്യങ്ങൾ ഉണ്ടായാൽ കുട്ടികൾ നേരിടുന്ന ബുദ്ധിമുട്ട് എന്തിൻറെ കാരണം മൂലമാണ് എന്നതിന് ഒരു ഡോക്റ്ററുടെ സഹായം ആവശ്യമായി വരും. കഴിഞ്ഞ ദിവസം ഡോ. ഇട്ട പോസ്റ്റിൽ നിന്നും വളരെ വലിയ ഒരു സന്ദേശമാണ് ജനങ്ങൾക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്. 7 വയസ്സുള്ള ഒരു പെൺകുട്ടി നാണയം വിഴുങ്ങി എന്നതായിരുന്നു വാർത്ത. അത് മൂലം കുട്ടിക്കുണ്ടായ ബുദ്ധിമുട്ടിന്റെ അടിസ്ഥാനത്തിൽ ആ കുട്ടിയെ ഒരു എക്സ് റേ എടുക്കുകയും അതിലൂടെ ഒരു നാണയം ശ്വാസകോശത്തിൽ കുടുങ്ങി നിൽക്കുന്നതായും രക്ഷിതാക്കൾ അനുമാനിച്ചു.
എന്നാൽ ആശുപത്രിലെത്തി ഡോക്ടറുടെ സഹായത്തോടെ നാണയം ശ്വാസകോശത്തിലല്ല മറിച്ചു കുട്ടി നാണയം വിഴുങ്ങുകയും അത് വയറിനുള്ളിലാണ് കുടുങ്ങിയിരിക്കുന്നത് എന്നും മാതാപിതാക്കളോട് പറഞ്ഞു കൊടുത്തു. ഇത്തരം സാഹചര്യങ്ങളിൽ എന്ത് ചെയ്യണമെന്നുള്ള ആധി പലരേയും വിഷമത്തിലാക്കിയിട്ടുണ്ട്. ഡോക്ടറുടെ നിർദേശ പ്രകാരം കുട്ടിക്ക് മറ്റ് പ്രശ്‌നങ്ങൾ ഒന്നും ഇല്ലെങ്കിൽ കട്ടി കുറഞ്ഞതും കൂടുതൽ പഴങ്ങളും പച്ചക്കറികളും നൽകുകയും ചെയ്‌താൽ വിസർജ്ജനത്തിലൂടെ ഇവകൾ പുറത്തെടുക്കാൻ സാധിക്കും നമുക്ക് സാധിക്കും.
രണ്ടു ദിവസത്തെ നിരീക്ഷണത്തിൽ മലത്തിലൂടെ നാണയം പുറത്തു വന്നില്ലായെങ്കിൽ തീർച്ചയായും ഡോക്ടറെ സമീപിച്ചു വിദഗദ്ധാഭിപ്രായാന്വേഷണം നടത്തണം. കൂടാതെ തന്നെ ഇത്തരം സാഹചര്യങ്ങൾ ഉണ്ടായാൽ തീർച്ചയായും ആശുപത്രികളിൽ കുട്ടികളെ കൊണ്ട് പോകണം എന്ന് കൂടി ഡോക്ട്ടർ നിർദ്ദേശിച്ചിട്ടുണ്ട്. ജൂൺ 20 ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടക്കുന്നത്. നടന്ന സമയം തന്നെ കുട്ടിയുടെ മാതാപിതാക്കൾ എക്സ് റേ എടുത്ത് പരിശോധിക്കുകയും എന്തോ ഒന്ന് ശ്വാസകോശത്തിൽ കുടുങ്ങി എന്നും അനുമാനിക്കുന്നത്. ഡോക്ടറെ സമീപിച്ചപ്പോൾ അത് ശ്വാസകോശതയിലല്ല എന്നും പേടിക്കേണ്ടതില്ല എന്നും പറഞ്ഞു ആശ്വാസം നൽകി. എക്സ് റീ പരിശോധിച്ചാൽ നിങ്ങൾക്കും മനസ്സിലാകും.