മലയാള സിനിമയില്‍ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന താരങ്ങളെ പരിചയപ്പെടാം

ഇന്ത്യയിലെ തന്നെ വളരെ മികച്ച സിനിമ പാരമ്പര്യം ഉള്ള ഒരു ഇൻഡസ്ടറി ആണ് മലയാളം ഫിലിം ഇൻഡസ്ടറി. ഒട്ടനവധി മികച്ച താരങ്ങളും നമ്മുക്ക് ഉണ്ട്. ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന താരങ്ങളെ കുറിച് ആണ്.

കുഞ്ചാക്കോ ബോബൻ
മലയാള സിനിമയിൽ ഏറ്റവും അധികം വരുമാനം ഉള്ള താരങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത് ഉള്ളത് മലയാള സിനിമയിലെ തന്നെ ഏകാലത്തെയും മികച്ച റൊമാന്‍റിക് ഹീറോ ആയ കുഞ്ചാക്കോ ബോബൻ ആണ്. തൊണ്ണൂറ് ലക്ഷം മുതൽ ഒരു കോടി രൂപ വരെയാണ് അദ്ദേഹം ഒരു സിനിമക്ക് വേണ്ടി അദേഹത്തിന് ലഭിക്കുന്നത്.

പൃഥിവിരാജ്
മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം മലയാളം ഇൻഡസ്ടറിയിൽ തന്നെ ഒരു ഉയർന്ന ജനപിന്തുണ ഒള്ള ഒരു നടൻ ആണ് പൃഥിവിരാജ്. തന്റെ വെത്യസ്തമായ അഭിനയ മികവ് കൊണ്ട് ഒട്ടനവധി ആരാധകരെ നേടിയിടുത്ത ഒരു താരം കൂടിയാണ് പൃഥിവിരാജ്. അദ്ദേഹം ഒരു സിനിമക്ക് വേണ്ടി വാങ്ങുന്നത് ഒരു കോടി മുപ്പത് ലക്ഷം മുതൽ ഒരു കോടി അറുപതു ലക്ഷം രൂപ വരെയാണ്.

ദിലീപ്
മലയാളികളുടെ സ്വന്തം ജനപ്രിയ നായകൻ ആയ ദിലീപ് ആണ് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന മലയാള നടന്മാരിൽ മൂന്നാമത് ഉള്ളത്.തന്റെ തമാശ കഥാപാത്രങ്ങൾ കൊണ്ട് ജനങ്ങ്ങളുടെ മനസ് കിഴടക്കുവാൻ സാധിച്ച ഒരു നായക നടൻ കൂടിയാണ് ദിലീപ്. ഒരു കോടി എഴുപത് ലക്ഷം രൂപ മുതൽ രണ്ട് കോടി രൂപ വരെയാണ് ദിലീപിന് ഒരു സിനിമക്ക് ലഭിക്കുന്നത്.

മമ്മൂട്ടി
മലയാള സിനിമയുടെ മെഗാ സ്റ്റാർ ആയ മമ്മൂട്ടി ആണ് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന രണ്ടാമത്തെ താരം. തന്റെ അഭിനയ മികവ് കൊണ്ട് വളരെ അധികം അവാർഡുകൾ നേടിയിട്ടുള്ള താരം ആയ മമ്മൂട്ടിയെ മലയാളികൾ എന്നും തങ്ങളുടെ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു നടൻ ആണ്. രണ്ട് കോടി മുതൽ മൂന്ന് കോടി രൂപ വരെയാണ് മമ്മൂട്ടി ഒരു സിനിമക്ക് പ്രതിഫലമായി വാങ്ങുന്നത്.

മോഹൻലാൽ
മലയാള സിനിമയുടെ തന്നെ താര രാജാക്കന്മാരിൽ ഒരാൾ ആയ മോഹൻലാൽ ആണ് മലയാളിൽ ഏറ്റവും അധികം പ്രതിഫലം ലഭിക്കുന്ന നടൻ. തന്റെ വെത്യസ്തമായ അഭിനയ കഴിവ് കൊണ്ട് ഒട്ടനവധി പുരസ്‌കാരങ്ങൾ നേടിയ ഒരു താരം കൂടിയാണ് അദ്ദേഹം. അദ്ദേഹം ഒരു സിനിമക്ക് പ്രതിഭലമായി വാങ്ങുന്നത് രണ്ടര കോടി മുതൽ മൂന്ന് കോടി രൂപയോളം ആണ്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന താരങ്ങളെ കുറിച് കൂടുതൽ അറിയുവാൻ വേണ്ടി ഈ വീഡിയോ ഒന്ന് കണ്ട് നോക്കു.

Leave a Reply