ലോകത്തിൽ അതീവ സുരക്ഷ ഏർപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളെ പരിചയപ്പെടാം

നമ്മുടെ ലോകത്ത് പല നിഗുഡതകളും രഹസ്യംങ്ങളും നിറഞ്ഞ സ്ഥലങ്ങൾ ഉണ്ട് അവയിൽ മിക്കതും അതീവ സുരക്ഷയിൽ ആണ് സ്ഥിതി ചെയ്യുന്നത് . ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് ലോകത്തിൽ അതീവ സുരക്ഷ ഏർപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളെ കുറിച് ആണ്.

ഏരിയ 51
ലോകത്ത് അതീവ സുരക്ഷ ഏർപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളുടെ പട്ടികയിൽ ആദ്യമായി ഉള്ള സ്ഥലം ആണ് ഏരിയ 51 അമേരിക്കയിലെ നെവടയിൽ ആണ് ഏരിയ 51 സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് മറ്റ് ആർക്കും തന്നെ പ്രേവേശനം ഇല്ല അത്രക്കും നിഗൂഡം ആണ് ഇവിടെ എന്താണ് നടക്കുന്നത് എന്നത്.ഇവിടെ വെച്ച് ആണ് അമേരിക്ക തങ്ങളുടെ ആയുധ,വ്യോമയാന പരീക്ഷണംങ്ങൾ നടത്തുന്നത് എന്നും, അന്യഗ്രഹ ജീവികളും ആയി കമ്മ്യൂണിക്കേഷൻ നടത്തുന്നത് എന്നും പറയപ്പെടുന്നു. എന്നാൽ വ്യക്തമായ ഒരു ഉത്തരം ആർക്കും ലഭ്യം അല്ല.

റഫ് മെൻവിത്ത് ഹിൽ
ഇംഗ്ലണ്ട്ലെ നോർത്ത് യോർക്ഷിറിയിൽ സ്ഥി ചെയ്യുന്ന എയർ ഫോഴ്സ് സ്റ്റേഷൻ ആണ് റഫ് മെൻവിത്ത് ഹിൽ. സോവിയറ്റ് കമ്മ്യൂണിക്കേഷൻ മോണിറ്റർ ചെയ്യുവാൻ വേണ്ടി ആണ് എന്ന് ആണ് പുറത്ത് വരുന്ന വിവരങ്ങൾ എങ്കിലും ഇവിടെ എന്താണ് ശെരിക്കും നടക്കുന്നത് എന്നതിന് ഇംഗ്ലണ്ട് ഭരണകൂടം വ്യക്‌തമായ ഒരു മറുപടി നൽകിയിട്ടില്ല.

വൈറ്റ് ഹൌസ്
ലോകത്തിലെ അതീവ സുരക്ഷയുള്ള അടുത്ത സ്ഥലം അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വാസസ്ഥലം ആയ വൈറ്റ് ഹൌസ് ആണ്. പ്രസിഡന്റിന്റെ സുരക്ഷക് വേണ്ടി ലേസറുകള്‍ , റഡാറുകൾ, വിദഗ്‌ദ്ധർ ആയ സ്‌നേയ്പ്പർ മാര്, ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്‌ തുടങ്ങി വളരെ ആധുനിക സുരക്ഷ സംവിധാനംങ്ങൾ ആണ് വൈറ്റ് ഹൌസിൽ ഉള്ളത്.

ഹാവൻകോ ഡാറ്റാ സെന്റർ
2008 വരെ പ്രവര്‍ത്തിച്ച ഒരു ഡാറ്റാ സെന്റർ കമ്പനി ആയിരുന്നു ഹാവൻകോ. ഇംഗ്ലണ്ടിന്റെ തെക്ക് കിഴക്കൻ ഭാഗത്തു ഉള്ള കടലിന്റെ നടുവിൽ ആണ് ഈ ഡാറ്റാ സെന്റർ സ്ഥിതി ചെയ്യുന്നത്.രാജ കുടുംബങ്ങൾ, ജീവനക്കാർ, ഇൻവെസ്റ്റർസ് എന്നിവർക്ക് മാത്രം ആണ് ഇങ്ങോട്ടേക്കു ഉള്ള പ്രേവേശനം.

കോകോ കോള വാൾട്
ലോകത്തിലെ തന്നെ ഏറ്റവും വലിയ സോഫ്റ്റ്‌ ഡ്രിങ്ക് കമ്പനി ആണ് കോകോ കോള.ഇത്രയും വിജയകരമായി മാറിയ കോകോ കോളയുടെ രുചി കുട്ട് ഇന്നും ലോകത്ത് മറ്റ് ആർക്കും അറിയില്ല. ഈ ഉത്പനത്തിന്റെ രഹസ്യം അറ്റ്ലാന്റയിൽ ഉള്ള കോകോ കോള മ്യൂസിയത്തിൽ ആണ് ഉള്ളത്.വളരെ വലിയ സുരക്ഷ മാർഗങ്ങളിൽ ആണ് ഈ രുചി കൂട്ട് സൂക്ഷിച്ചടുള്ളത്. ലോകത്തിലെ അതീവ സുരക്ഷയിൽ ഉള്ള സ്ഥലങ്ങളെ കുറിച് ഉള്ള കൂടുതൽ രസകരമായ കാര്യങ്ങൾ അറിയുവാൻ വേണ്ടി ഈ വീഡിയോ ഒന്ന് കണ്ട് നോക്കു.

Leave a Reply