ചില ആഡംബര തടവറകളെ പരിചയപ്പെടാം

ജയിൽ, തടവറ പോലെയുള്ള പേരുകൾ കേൾക്കുമ്പോൾ നമ്മളുടെ മനസുകളിലേക് ഓടിയെത്തുന്ന ചിത്രം കുറ്റവാളികളെ പാർപ്പിച്ചിട്ടുള്ള ഇരുമ്പ് അഴികൾ ഉള്ള മുറികളും അവിടുത്തെ കഠിനമായ ശിക്ഷാ നടപടികളെ കുറിച്ചുമായിരിക്കും. എന്നാൽ ലോകത്ത് വളരെ ആഡംബര രീതിയിൽ പ്രവർത്തിക്കുന്ന ജയിലുകൾ ഉണ്ട് അവയെ കുറിച് ആണ് നമ്മൾ നോക്കാൻ പോകുന്നത്.

ഹാൾഡൻ പ്രിസൺ
നോർവേയിൽ സ്ഥിതി ചെയ്യുന്ന ഹൽഡൺ പ്രിസൺ ആണ് ആഡംബര ജയിലുകളുടെ പട്ടികയിൽ ആദ്യമായി ഉള്ള ജയിൽ. വളരെ അധികം സന്തോഷം നിറഞ്ഞ ഒരു ജീവിതം ആണ് ഇവിടുത്തെ തടവുക്കാര്‍ അനുഭവിക്കുന്നത്.തടവുകാര്‍ക്ക് രാവിലെ ജോഗിങ് ചെയ്യുവാനും, ഓരോ ഒരുത്തരുടെ മുറിയിലും ടീവീ, ഷോപ്പിംഗ് ചെയ്യുവാൻ ഉള്ള സൗകര്യം, മ്യൂസിക് ബാൻഡ്, റെക്കോർഡിങ് സ്റ്റുഡിയോ പോലെയുള്ള സൗകര്യങ്ങൾ എല്ലാം ഉണ്ട് ഈ ജയിലിൽ.

ഓട്ടഗോ കറക്ഷന് ഫെസിലിറ്റി
മനോഹരവും സന്തോഷകരവും ആയ ജയിൽ ജീവിതം നൽകി കുറ്റ വാളികളെ നേർ വഴിക് നയിക്കുവാൻ വേണ്ടി ന്യൂ സിലാലൻഡിൽ ഉള്ള ഒരു ജയിൽ ആണ് ഓട്ടഗോ കറക്ഷന് ഫെസിലിറ്റി. സ്വന്തമായി അധുനിക സൗകര്യങ്ങൾ ഉള്ള മുറി, വിശാലമായ വായനശാല, തൊഴിൽ പരിശീലനം പോലെയുള്ള ഒട്ടനവധി സൗകര്യങ്ങൾ ഉണ്ട് ഈ ജയിലിൽ.

ഓനോമിച്ചി ജയിൽ
വൃദ്ധരായ തടവ്കാർക് വേണ്ടി ജപ്പാനിൽ ഉള്ള ജയിൽ ആണ് ഓനോമിച്ചി ജയിൽ.വളരെ വലിയ സൗകര്യങ്ങളോട് കൂടിയ മുറി, ആവശ്യത്തിനുള്ള പോഷക ആഹാരം, കൃത്യമായി ഉള്ള വിദഗ്ദ്ധ ചികത്സ പോലെയുള്ളവ എല്ലാം ഈ ജയിലിൽ വൃദ്ധ തടവുകാര്‍ക്  ലഭിക്കുന്നു.

സാന്‍റ അന ജയിൽ
അമേരിക്കയിലെ കാലിഫോർനിയയിൽ ആണ് ഈ ജയിൽ സ്ഥിതി ചെയ്യുന്നത്. ഈ ജയിലിന്റെ പ്രേത്യേകത എന്ത് എന്നാൽ ഇത് ഒരു പൈഡ് ജയിൽ ആണ് എന്നത് ആണ്.ചെറിയ കുറ്റ കൃത്യങ്ങൾ ചെയ്തവർക് ഇവിടെ പണം അടച്ചാൽ ഒരു മുറി ലഭിക്കും.പണം അടച്ചാൽ എന്ത് സൗകര്യം വേണമെങ്കിലും ഈ ജയിലിൽ ലഭിക്കും.ഒരു വർഷം ഈ ജയിലിൽ കഴിയുവാൻ മുപ്പത് ലക്ഷം രൂപയോളം വരും.

സാന്‍ അന്റോണിയോ ജയിൽ
ആഡംബര ജയിലുകളുടെ പട്ടികയിൽ അവസാനം ഉള്ള ജയിൽ ആണ് സാൻ അന്റോണിയോ ജയിൽ. വെനിസുലയില്‍ സ്ഥിതി ചെയ്യുന്ന ഈ ജയിലിനെ പാർട്ടി പ്രിസൺ എന്നും വിളിക്കാറ് ഉണ്ട്. ഇവിടുത്തെ തടവുകാർക് വേണ്ടി മ്യൂസിക് ബാൻഡും, റെവ് പാർട്ടികളും എല്ലാം ഈ ജയിലിൽ ഉണ്ട്.ഇത് കൂടാതെ സ്വിമ്മിംഗ് പൂൾ, ബാർബക്വ, ലൈവ് മ്യൂസിക് പോലെയുള്ള പല സൗകര്യങ്ങളും ഉണ്ട് ഈ ഇവിടെ. ആഡംബര ജയിലുകളെ കുറിച് ഉള്ള കൂടുതൽ രസകരമായ കാര്യങ്ങൾ അറിയുവാൻ വേണ്ടി ഈ വീഡിയോ ഒന്ന് കണ്ട് നോക്കു.

Leave a Reply